2017 September 24 Sunday
പൂര്‍ണമായ ആര്‍ജവം ഉള്ള ഒരാളുടെ മറ്റു ദൗര്‍ബല്യങ്ങള്‍ പൊറുക്കാവുന്നതേയുള്ളൂ.
വാള്‍ട്ട് വിറ്റ്മാന്‍

പുതുച്ചേരിയില്‍ 700 മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാക്കി

ചെന്നൈ: പുതുച്ചേരിയില്‍ 700 മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാക്കി. ഏഴ് സ്വകാര്യ മെഡിക്കല്‍ കോളജുകളിലായി നേടിയ പ്രവേശനമാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റദ്ദാക്കിയത്. ക്രമക്കേട് നടന്നിട്ടുണ്ടെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മനേജ്‌മെന്റ് ക്വാട്ടയുടെ നിയമങ്ങല്‍ തെറ്റിച്ചാണ്  ഇവര്‍ പ്രവേശനം നേടിയതെന്ന് കൗണ്‍സില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മുതല്‍ മെഡിക്കല്‍ പ്രവേശനത്തിന് സുപ്രിം കോടതി നീറ്റ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ടെസ്റ്റില്‍ അര്‍ഹത നേടാതെയാണ് ഈ വിദ്യാര്‍ഥികള്‍ക്ക് മാനേജ്‌മെന്റ് പ്രവേശനം നല്‍കിയത്. മാത്രമല്ല സമയം കഴിഞ്ഞ ശേഷമാണ് പലരും പ്രവേശനം നേടിയതെന്നും പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി പറഞ്ഞു.

ഇതേ കാരണം പറഞ്ഞ് ജൂലൈയില്‍ മെഡിക്കല്‍ കൗണ്‍സില്‍ നൂറോളം പി.ജി വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാക്കിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.