2019 March 25 Monday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

രാജ്യത്തെ 10 ലക്ഷം ആദിവാസി കുടുംബങ്ങളെ വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കണമെന്ന് സുപ്രിംകോടതി

  • കേരളത്തില്‍ നിന്ന് 894 കുടുംബങ്ങളെ ഒഴിപ്പിക്കണം

 

ന്യൂഡല്‍ഹി: രാജ്യത്തെ 10 ലക്ഷം ആദിവാസി കുടുംബങ്ങളെ വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കണമെന്ന് സുപ്രിംകോടതി. വനാവകാശ നിയമ പ്രകാരം വന ഭൂമിക്ക് അവകാശം ഇല്ലെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തിയവരെ ആണ് ഒഴിപ്പിക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടത്.

ജൂലൈ 27 ന് മുമ്പ് ഒഴിപ്പിക്കണമെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം. വനാവകാശ നിയമം ചോദ്യം ചെയ്ത് നല്‍കിയ ഹരജിയില്‍ ആണ് സുപ്രിം കോടതി ഉത്തരവ്. 

ഇതുപ്രകാരം, കേരളത്തില്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് ലഭിച്ച 39,999 അപേക്ഷകളില്‍ സര്‍ക്കാര്‍ നിരസിച്ച 894 അപേക്ഷകരെ വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കണം.

അപേക്ഷ നിരസിച്ചവരെ എന്തുകൊണ്ട് വനത്തില്‍ നിന്ന് ഒഴിപ്പിച്ചില്ല എന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കണമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.