2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

അധിര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ്

ന്യുഡല്‍ഹി: കോണ്‍ഗ്രസിന്റെ ലോക്‌സഭാകക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ തിരഞ്ഞെടുത്തു. പശ്ചിമബംഗാളിലെ ബഹറാംപൂര്‍ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എം.പിയാണ് ഇദ്ദേഹം.
നേതൃസ്ഥാനം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനെതുടര്‍ന്നാണ് അധിര്‍ രഞ്ജന്‍ ചൗധരിയെ തിരഞ്ഞെടുത്തതായി സോണിയഗാന്ധി അറിയിച്ചത്.
മുന്‍ പി.സി.സി പ്രസിഡന്റായിരുന്ന അദ്ദേഹം രണ്ടാം യു.പി.എ സര്‍ക്കാരില്‍ റെയില്‍വേ സഹമന്ത്രിയായിരുന്നു. രാഹുല്‍ ഗാന്ധിതന്നെ നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരേ പടനയിക്കാന്‍ ലോക്‌സഭയിലുണ്ടാകണമെന്നുതന്നെയായിരുന്നു മുതിര്‍ന്ന നേതാക്കളുടെയും കോണ്‍ഗ്രസ് എം.പി മാരുടെയും ആവശ്യം.
ഇത് രാഹുല്‍ നിരസിച്ചതോടെയാണ് ലോക്‌സഭാ നേതാവായി അധറിനെ തിരഞ്ഞെടുത്തത്. ഇത് സംബന്ധിച്ച് ലോക്‌സഭയില്‍ കത്തു നല്‍കുകയും ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.