2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

അദീബ് കഴിഞ്ഞ അധ്യായം; മന്ത്രിസ്ഥാനം രാജിവയ്ക്കില്ല: കെ.ടി ജലീല്‍

കോഴിക്കോട്: വിവാദനിയമനത്തില്‍ തന്റെ ബന്ധു കെ.ടി അദീബ് രാജിവച്ചത് കഴിഞ്ഞ അധ്യായമാണ്. എന്നാല്‍, ഈ നിയമനവുമായി ബന്ധപ്പെട്ടു തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഇതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്നും കെ.ടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജിവച്ച തീരുമാനം അയാളുടെ വ്യക്തിപരമാണെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം വിവാദനിയമനുവമായി ബന്ധപ്പെട്ട് കെ.ടി അദീബ് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ രാജി സ്വീകരിക്കുകയും ചെയ്തിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.