2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

‘പബ്ജി’ കളിക്കാന്‍ അനുവദിച്ചില്ല; ഗര്‍ഭിണിയായ ഭാര്യയെ ഉപേക്ഷിച്ചു യുവാവ് നാടുവിട്ടു

പബ്ജി ഗെയിം കളിക്കാന്‍ അനുവദിക്കാത്തതിനാല്‍ നാലു മാസം ഗര്‍ഭിണിയായ ഭാര്യയെയും കുടുംബത്തെയും ഉപേക്ഷിച്ച് നാടുവിട്ടിരിക്കുകയാണ് യുവാവ്. സംഭവം നടന്നത് മലേഷ്യയിലാണ്. പബ്ജി ഗെയിമിന് അടിമയായ യുവാവ് ജോലിക്കൊന്നും പോകാതെ മുഴുവന്‍ സമയവും ഗെയിം കളിച്ചിരിക്കുകയാണ്. ഇതിന്റെ പേരില്‍ ദമ്പതികള്‍ വഴക്കുണ്ടാക്കുമായിരുന്നു. രാത്രിയില്‍ പോലും ഉറക്കമിളച്ചിരുന്ന് ഗെയിം കളി തുടങ്ങിയതോടെ കുടുംബത്തിന്റെ ഉറക്കം പോയി.

ദിവസേനയുള്ള ഗെയിം ക്വാട്ട തീര്‍ക്കാനാണ് താന്‍ നടുവിടുന്നതെന്ന് ഭാര്യക്ക് സന്ദേശം നല്‍കിയിട്ടാണ് യുവാവ് നടുവിടുന്നത്. ഭാര്യ തന്നെയാണ് ഫെയ്‌സ്ബുക്ക് വഴി ഈ വിവരം ലോകത്തെ അറിയിക്കുന്നത്. പബ്ജി ഗെയിം കളിച്ചു തുടങ്ങിയതോടെയാണ് ഭര്‍ത്താവിന്റെ സ്വഭാവം മോശമായി തുടങ്ങിയതെന്ന് യുവതി പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.