2018 May 13 Sunday

വാഹനാപകടത്തില്‍ വി.ടി ബല്‍റാം എം.എല്‍.എയുടെ ഡ്രൈവര്‍ മരിച്ചു

പാലക്കാട്: സ്‌കൂട്ടറില്‍ കാറിടിച്ച് തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന്റെ ഡ്രൈവര്‍ മരിച്ചു. തിരുമിറ്റിക്കോട് മുതുകാട്ടില്‍ ജയനാണ് മരിച്ചത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ടെത്തിയ കാര്‍ ജയന്റെ സ്‌കൂട്ടറില്‍ വന്നിടിക്കുകയായിരുന്നു.

അപകടത്തില്‍ കാറിനു മുകളിലേക്ക് തെറിച്ചുവീണ ജയനെ പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. തിരുമിറ്റിക്കോട് എല്‍.പി സ്‌കൂളിന് സമീപമായിരുന്നു അപകടം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.