2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

കൊയിലാണ്ടിയില്‍ വാഹനാപകടത്തില്‍ രണ്ടുമരണം; നാലുപേര്‍ക്ക് പരുക്ക്

കൊയിലാണ്ടി: പുലര്‍ച്ചെ കൊയിലാണ്ടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. മീന്‍ വണ്ടിയിലുണ്ടായിരുന്ന ബാപ്പു, അബൂബക്കര്‍ എന്നിവരും ടാങ്കര്‍ ലോറിയിലുണ്ടായിരുന്ന ചിന്നദുരൈയും ആശുപത്രിയില്‍ ചികില്‍സയിലാണ്. ബാപ്പുവിന്റെ നില ഗുരുതരമാണ്.
പുലര്‍ച്ചെ രണ്ടരയോടെയാണ് ദേശീയ പാതയില്‍ കൊയിലാണ്ടി ടൗണില്‍ ബസ് സ്റ്റാന്‍ഡിനടുത്ത് നാടുറങ്ങുമ്പോള്‍ അപകടമുണ്ടായത്.

കോഴിക്കോട് ഭാഗത്ത് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് മീന്‍ കയറ്റി പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയും മംഗലാപുരത്ത് നിന്നും എ.പി.ജി കയറ്റി വന്ന ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടകാരണം വ്യക്തമായിട്ടില്ല. മീന്‍ വണ്ടിയില്‍ ഉണ്ടായിരുന്ന ജാഫര്‍, എല്‍.പി.ജി ടാങ്കര്‍ ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്‍ (48) എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല. വാഹനങ്ങളിലുണ്ടായിരുന്ന നാലുപേര്‍ക്കും ഒരു വഴിയാത്രക്കാരനുമാണ് പരുക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.