2018 April 15 Sunday
കടമ കൃത്യമായും ഭംഗിയായും നിര്‍വഹിക്കാത്തവന് അവകാശങ്ങളില്ല.
മഹാത്മാ ഗാന്ധി

കോഴിക്കോട്ട് ബൈക്കില്‍ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു

കുന്ദമംഗലം:കാരന്തൂരില്‍ ബൈക്കില്‍ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. കാരന്തൂര്‍ നൂരിയ മദ്‌റസക്ക് സമീപമാണ് അപകടം.

മുണ്ടിക്കല്‍താഴം മുളയത്ത് മീത്തല്‍ മൊയ്തീന്റെ മകന്‍ നാസര്‍ (39), മയനാട് പുനത്തില്‍ കുഞ്ഞിമൊയ്തീന്‍ കുട്ടിയുടെ മകന്‍ അബ്ദുല്‍ ഗഫൂര്‍ (32) എന്നിവരാണ് മരിച്ചത്.

ഉച്ചക്ക് 2.45ഓടെയാണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന കാര്‍ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നാസറിന്റെ ഭാര്യ സുബൈദ, മക്കള്‍ ഹിബ ഫാത്തിമ, ഫാത്തിമ ഹന്നത്ത് (ഇരുവരും മയനാട് എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍.

അബ്ദുല്‍ ഗഫൂറിന്റെ ഭാര്യ നസീബ. മക്കള്‍ നജ്‌വ ഫാത്തിമ (മയനാട് എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥി) നെഹ ഫാത്തിമ, നെഹദ ഫാത്തിമ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.