2020 February 24 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

സഊദിയിൽ ബസിൽ ട്രെയിലിടിച്ചു മലപ്പുറം സ്വദേശി മരിച്ചു; മലയാളി ഉൾപ്പെടെ മൂന്നു പേർക്ക് പരുക്ക് 

ദമാം: സഊദിയിലെ ദമാമിനു സമീപം ജുബൈലിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. അങ്ങാടിപ്പുറം സ്വദേശി ഹനീഫ(34)ആണ്​ മരിച്ചത്​. സംഭവത്തിൽ മലയാളി ഉൾപ്പെടെ മൂന്നു പേർക്ക് പരുക്കേറ്റു.
 
വ്യാവസായിക നഗരിയായ ജുബൈലിൽ കെമനോൾ കമ്പനിക്ക്​ സമീപം തിങ്കളാഴ്​ച വൈകുന്നേരമാണ് അപകടം. കൂടെയുണ്ടായിരുന്ന രഞ്​ജിത്ത്​ ആൻറണി, മൊയിൻ മുഹിയുദ്ദീൻ,  മുഹമ്മദ്​ സിയാ ഉൽഹഖ്​ എന്നിവർക്കാണ്​ പരുക്കേറ്റത്​. രഞ്​ജിത്ത്​ ആൻറണിയുടെ പരുക്ക്​ ഗുരുതരമാണ്​. 
 
അവധി കഴിഞ്ഞു 18 ദിവസം മുമ്പാണ്​ ഹനീഫ  നാട്ടിൽ നിന്നെത്തിയത്​. പുതിയ ജോലിക്കായി ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പോകവെയാണ് മരണം വില്ലനായെത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.