2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

കൂത്തു പറമ്പില്‍ വാഹനാപകടം: രണ്ടു മരണം

കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. പിണറായി വെണ്ടുട്ടായി സിന്ധു നിവാസില്‍ രാജന്റെ മകന്‍ വൈഷ്ണവ് (20), താഴെ കായലോട് യുവരശ്മി ക്ലബ്ബിനു സമീപം രാജന്റെ മകന്‍ വൈഷ്ണവ് (19) എന്നിവരാണ് മരിച്ചത്.ഇന്നു (തിങ്കള്‍) പുലര്‍ച്ചെ ഒന്നോടെ കൂത്തുപറമ്പ് കണ്ണൂര്‍ റോഡില്‍ കൂത്തുപറമ്പ് പുറക്കളം പോസ്റ്റാഫീസ് സ്റ്റോപ്പിനടുത്ത് വെച്ചായിരുന്നു അപകടം. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന KL59 H 4100 കാറും എതിര്‍ ഭാഗത്തേക്കു പോവുകയായിരുന്ന ഗഘ 58 ം 4950 പള്‍സര്‍ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികരായിരുന്നു മരിച്ച ഇരുവരും. രണ്ട് പേരുടേയും മൃതദേഹങ്ങള്‍ തലശ്ശേരി, കൂത്തുപറമ്പ് ആശുപത്രി മോര്‍ച്ചറികളിലാണ് ഉളളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.