2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

എ.സി 24 ഡിഗ്രിയില്‍: പ്രതിവര്‍ഷം ലാഭിക്കാനാവുക 10,000 കോടി രൂപ

ന്യൂഡല്‍ഹി: എയര്‍ കണ്ടീഷന്‍ 24 ഡിഗ്രി താപനിലയിലായി നിയന്ത്രിക്കുന്നതു മൂലം വന്‍ ഊര്‍ജ്ജ ലാഭമുണ്ടാവുമെന്ന് ബ്യൂറോ ഓഫ് എനര്‍ജ്ജി എഫിഷ്യന്‍സി (ബി.ഇ.ഇ) കണക്കാക്കല്‍. പ്രതിവര്‍ഷം 20 ബില്യണ്‍ യൂനിറ്റ് (10,000 കോടി രൂപ) ലാഭിക്കാനാവുമെന്നാണ് കണക്കാക്കുന്നത്.

ഊര്‍ജ്ജം ലാഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് എയര്‍കണ്ടീഷനുകള്‍ ഡീഫോള്‍ട്ടായി 24 ഡിഗ്രി താപനിലയില്‍ സജ്ജീകരിക്കണമെന്ന് കമ്പനികള്‍ക്ക് ബി.ഇ.ഇ നിര്‍ദേശം നല്‍കിയത്. 50 ശതമാനം ഉപയോക്താക്കള്‍ നിര്‍ദേശം അംഗീകരിച്ചാല്‍ വൈദ്യുതിയില്‍ 10 ബില്യണ്‍ യൂനിറ്റിന്റെ ലാഭിക്കാനാവും. കൂടാതെ, പ്രതിവര്‍ഷം 8.2 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് കുറയ്ക്കാനും സാധിക്കും.

മുറിയില്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് താപനില കൂടുമ്പോള്‍ ആറു ശതമാനം വൈദ്യുതി ലാഭിക്കുമെന്നാണ് കണക്ക്. നിലവില്‍ 20 ഡിഗ്രി സെല്‍ഷ്യസാണ് എ.സികളിലെ ഡീഫോള്‍ട്ട് താപനില. നാലു ഡിഗ്രി ഉയര്‍ത്തുന്നതോടെ 24 ശതമാനം വൈദ്യുതി ലാഭിക്കാനാവുമെന്നും ബി.ഇ.ഇ കണക്കാക്കുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.