2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

സംസ്ഥാനത്ത് ആം ആദ്മി ഇടതുമുന്നണിയെ പിന്തുണക്കും: സി.ആര്‍ നീലകണ്ഠനു സസ്‌പെന്‍ഷന്‍

 

തിരുവനന്തപുരം: സംസ്ഥാനത്ത് ആം ആദ്മി ഇടതു മുന്നണിയെ പിന്തുണക്കും.
ഡല്‍ഹിയില്‍ സിപിഎം – ആം ആദ്മി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.

അതേ സമയം ദേശീയ നേതൃത്വവുമായി ആലോചിക്കാതെ കോണ്‍ഗ്രസിന് അനുകൂലമായ നിലപാടെടുത്തതിന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠനെ സസ്‌പെന്‍ഡ് ചെയ്തു. 13 മണ്ഡലങ്ങളില്‍ യുഡിഎഫിനും മലപ്പുറത്ത് എല്‍ഡിഎഫിനും പിന്തുണ നല്‍കുമെന്ന് കഴിഞ്ഞ ദിവസം സി.ആര്‍ നീലകണ്ഠന്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ നടപടി അംഗീകരിക്കുന്നെന്ന് സി.ആര്‍ നീലകണ്ഠന്‍ വ്യക്തമാക്കി. എന്‍ഡിഎയെ തോല്‍പിക്കുന്നതിന് ആരെയും പിന്തുമക്കാമെന്നായിരുന്നു കേന്ദ്രനേതൃത്വത്തില്‍ നിന്ന് നിര്‍ദേശം ലഭിച്ചിരുന്നത്. എതെങ്കിലും ഒരുമുന്നണിയെ പിന്തുണക്കാന്‍ നിര്‍ദേശിച്ചിരുന്നില്ല. ഇനി എല്‍ഡിഎഫിനെ പിന്തുണക്കാനാണ് തീരുമാനമെന്നും സി.ആര്‍ നീലകണ്ഠന്‍ വ്യക്തമാക്കി


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.