2019 December 15 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ആധാര്‍ ആപ്പ് പരിഷ്‌കരിച്ചു; എം ആധാര്‍ ആപ്പിന്റെ പുതിയ സവിശേഷതകള്‍ അറിയാം

കൂടുതല്‍ സവിശേഷതകള്‍ ഉള്‍പ്പെടുത്തി ആധാര്‍ മൊബൈല്‍ ആപ്പ് പരിഷ്‌കരിച്ചു. പുതിയ എം ആധാര്‍ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണമെന്ന് യു.ഐ.ഡി.എ.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ആധാര്‍ നമ്പര്‍,പേര്,ജനന തീയതി,അഡ്രസ്,ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ ഇനിമുതല്‍ ആപ്ലിക്കേഷനില്‍ ലഭിക്കും. എം ആധാര്‍ ആപ്പ് ആന്‍ഡ്രോയ്ഡിലും ഐഫോണിലും ഡൗണ്‍ലോഡ് ചെയ്യാം.

 

ആപ്പിന്റെ സവിശേഷതകള്‍

* ആപ്പിന് പ്രധാനമായും രണ്ട് പ്രധാന വിഭാഗങ്ങളാണുള്ളത്.

1. ആധാര്‍ സര്‍വീസ് ഡാഷ്‌ബോര്‍ഡ്; ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭിക്കുന്ന വിഭാഗം
2. മൈ ആധാര്‍ സെക്ഷന്‍: നിങ്ങളുടെ വ്യക്തി വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനും കാണുന്നതിനുമുള്ള ഭാഗം

*ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കായി നിങ്ങള്‍ ആധാര്‍ കാര്‍ഡ് കൈയ്യില്‍ കരുതേണ്ട ആവശ്യമില്ല, എം ആധാര്‍ ആപ്പ് മതി.

*സുരക്ഷ കണക്കിലെടുത്ത് ബയോമെട്രിക് ഡാറ്റകള്‍ താല്‍ക്കാലികമായി ലോക്ക് ചെയ്തുവെക്കുകയും ആവശ്യം വരുമ്പോള്‍ അണ്‍ലോക്ക് ചെയ്യുകയും ചെയ്യാം.

*മറ്റ് വിവരങ്ങള്‍ ചോരാതെതന്നെ ആധാര്‍ വിവരങ്ങള്‍ ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് ഷെയര്‍ ചെയ്യാന്‍ സാധിക്കും.

*ഏതെങ്കിലും കാരണത്താല്‍ ഒ.ടി.പി ഫോണില്‍ ലഭിച്ചില്ലെങ്കില്‍ ടൈം ബേസ്ഡ് ഒ.ടി.പി(ടിഒടിപി)ഉപയോഗിക്കാനുള്ള സൗകര്യം.

*മെസേജിലൂടെയും ഇ-മെയിലിലൂടെയും ഇ-കെവൈസി ഷെയര്‍ ചെയ്യാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.