2020 March 30 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പത്തു മിനിറ്റിനുള്ളില്‍ പാന്‍ ലഭിക്കും, ആവശ്യം ആധാര്‍ മാത്രം

പാന്‍ കാര്‍ഡ് ലഭിക്കാനായി ഇനി ഒത്തിരി നേരം കാത്തിരിക്കേണ്ട. ആധാര്‍ കാര്‍ഡുണ്ടെങ്കില്‍ 10 മിനിറ്റിനുള്ളില്‍ സൗജന്യമായി പാന്‍ ലഭിക്കും.

രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്‍കിയാല്‍ ഇ-കെവൈസി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. ഇതോടെ 10 മിനിറ്റിനുള്ളില്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ പാന്‍ ലഭിക്കും.

ആദായനികുതി വകുപ്പിന്റെ ഇ-ഫയലിങ് പോര്‍ട്ടലില്‍ ആണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

പുതിയ പാന്‍ ലഭിക്കുന്നതിനായി ആധാര്‍ നമ്പര്‍ മാത്രമാണ് ആവശ്യം. ആധാര്‍ നമ്പര്‍ നല്‍കുന്നതോടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒ.ടി.പി ലഭിക്കും. ഇത് നല്‍കിയ ശേഷം ആധാര്‍ വിവരങ്ങളും വാലിഡേറ്റ് ചെയ്യുക.

ആധാര്‍ നമ്പര്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയ്ക്ക് കൈമാറിയതിനുശേഷം അപ്പോള്‍തന്നെ നിങ്ങള്‍ക്ക് ഇ-പാന്‍ അനുവദിക്കും. ചെക്ക് സ്റ്റാറ്റസ്/ഡൗണ്‍ലോഡ് പാന്‍- എന്നസ്ഥലത്ത് ആധാര്‍ നമ്പര്‍ നല്‍കി പിഡിഎഫ് ഫോര്‍മാറ്റിലുള്ള പാന്‍ ഡൗണ്‍ലോഡ് ചെയ്യാം.

നേരത്തെ പാന്‍ ലഭിക്കാത്തവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക. ലാമിനേറ്റഡ് പാന്‍കാര്‍ഡ് ആവശ്യമുള്ളവര്‍ റീപ്രിന്റിനായി 50രൂപ മുടക്കേണ്ടിവരും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.