2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ആധാറിന് ബാങ്ക് തട്ടിപ്പുകള്‍ നിര്‍ത്താനാവില്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പുകള്‍ നിര്‍ത്താന്‍ ആധാറിനാവില്ലെന്ന് സുപ്രിംകോടതി നിരീക്ഷണം. ഉദ്യോഗസ്ഥര്‍ തട്ടിപ്പുകാരോടൊപ്പം പ്രവര്‍ത്തിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം. ആധാറിന് ചെറിയ തോതില്‍ അഴിമതി ഇല്ലാതാക്കാനാവുമെന്നും ബെഞ്ച് നിരീക്ഷിച്ചു.

ബാങ്ക് ഉള്‍പ്പെടെയുള്ള എല്ലാ സാമ്പത്തിക സ്ഥാപനങ്ങളിലെ ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാണിപ്പോള്‍. അക്കൗണ്ടുകള്‍ വെരിഫൈ ചെയ്യാനും ആധാര്‍ നിര്‍ബന്ധമാണ്.


 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.