2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ന്യൂസിലാന്റില്‍ എട്ടുനില കെട്ടിടത്തിനു മുകളില്‍ ആഞ്ഞടിച്ച് തിര: ദക്ഷിണാര്‍ധ ഗോളത്തിലെ റെക്കോര്‍ഡ്

വെല്ലിങ്ടണ്‍: ദക്ഷിണാര്‍ധ ഗോളത്തിലെ ഏറ്റവും വലിയ തിര ന്യൂസിലാന്റില്‍ ഉയര്‍ന്ന് പൊങ്ങി. എട്ടുനില കെട്ടിടത്തിനു മുകളിലൂടെയാണ് (78 അടി) തിര ഉയര്‍ന്നടിച്ചത്.

കാപെല്‍ ദ്വീപിന്റെ അടുത്ത് ദക്ഷിണ സമുദ്രത്തിലാണ് ഭീകരമായ തിര അടിച്ചുയര്‍ന്നത്. ന്യൂസിലാന്റില്‍ നിന്ന് 700 കിലോ മീറ്റര്‍ മാറിയാണിത്.

2012 ലായിരുന്നു ഇതിനു മുന്‍പ് ദക്ഷിണാര്‍ധ ഗോളത്തില്‍ വലിയ തിര അടിച്ചിരുന്നത്. 22.03 മീറ്റര്‍ ഉയരത്തിലായിരുന്നു അത്.

നമ്മുടെ അറിവില്‍ ദക്ഷിണാര്‍ധ ഗോളത്തിലെ ഏറ്റവും വലിയ തിരയാണിതെന്ന് മുതിര്‍ന്ന സമുദ്രശാസ്ത്രജ്ഞന്‍ ടോം ദുരന്ത് പറഞ്ഞു.

1958 ല്‍ 30.5 മീറ്റര്‍ ഉയരത്തില്‍ അടിച്ചുയര്‍ന്ന തിരയാണ് ലോകത്തുണ്ടായ ഏറ്റവും വലിയ തിര. അലാസ്‌കയിലെ ലിത്തുയ ദ്വീപിലുണ്ടായ ഭൂകമ്പത്തേത്തുടര്‍ന്നാണ് ഇത്രയും ഭീകരമായ തിര ഉയര്‍ന്നത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.