2020 February 23 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

യു.പിയില്‍ വീണ്ടും അംബേദ്കര്‍ പ്രതിമ തകര്‍ത്തു; പ്രതിഷേധവുമായി ദലിത് സംഘടനകള്‍

 

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ബി.ആര്‍ അംബേദ്കറിന്റെ പ്രതിമ തകര്‍ക്കപ്പെട്ട നിലയില്‍. ബല്ല്യ ജില്ലയില്‍ ബറൗലി ഗ്രാമത്തിലെ പ്രതിമയാണ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതിമയുടെ തലയും കൈയ്യും ആണ് തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ പ്രദേശത്തെ ദലിത് സമൂഹം വന്‍ പ്രതിഷേധവുമായി രംഗത്തുവന്നു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ദലിതുകള്‍ റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് ശക്തമായ പൊലിസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

ബല്ല്യ ജില്ലയില്‍ കഴിഞ്ഞവര്‍ഷം ഏപ്രിലിലും അംബേദ്കര്‍ പ്രതിമക്കു നേരെ ആക്രമണമുണ്ടായിരുന്നു.

A statue of Dr BR Ambedkar was found vandalised in Ghunna village


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.