2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

വ്യോമസേനാ വിമാനാപകടം; 13 പേരും മരിച്ചതായി സ്ഥിരീകരിച്ചു

 

ലിപ്പോ: അരുണാചലില്‍ തകര്‍ന്നുവീണ വ്യോമസേനയുടെ എ.എന്‍ 32 വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചതായി വ്യോമസേന സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച് വിമാനത്തിലുണ്ടായിരുന്നവരുടെ ബുന്ധുക്കളെ അധികൃതര്‍ വിവരമറിയിച്ചു എന്നാണ് ലഭിക്കുന്ന വിവരം. ദിവസങ്ങള്‍ക്ക് മുമ്പ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും യാത്രക്കാരെ സംബന്ധിച്ച് ഇതുവരേ ഔദ്യോഗികമായി ഒരു വിവരവും ലഭിച്ചിരുന്നില്ല. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകളും മരിച്ചതായി പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.

ജൂണ്‍ മൂന്നിനാണ് വിമാനം കാണാതാവുന്നത്. ഇന്ത്യ-ചൈന അധിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്കുള്ള സാധനങ്ങളുമായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കൊല്ലം സ്വദേശി അനൂപ് കുമാര്‍, കണ്ണൂര്‍ സ്വദേശി ഷെറിന്‍, പാലക്കാട് സ്വദേശി വിനോദ് കുമാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News