2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മോദിക്കെതിരെ വാട്‌സ്ആപ്പില്‍ ഓഡിയോ: വിദേശത്തായിരുന്ന യുവാവ് നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്താവളത്തില്‍ അറസ്റ്റില്‍

 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ വാട്‌സ്ആപ്പില്‍ ഓഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പെരുവൈ സ്വദേശി അന്‍വര്‍ എന്ന യുവാവിനെയാണ് ബംഗളൂരു പൊലിസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി ചെയ്യുന്ന ഇയാള്‍ നാട്ടിലെത്തിയപ്പോഴാണ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൗരത്വ നിയമ ഭേദഗതിക്കെതിരെയും എന്‍.ആര്‍.സിക്കെതിരെയുമായിരുന്നു അന്‍വറിന്റെ പ്രതികരണം. സോഷ്യല്‍മീഡിയയിലൂടെ അന്‍വര്‍ വധഭീഷണി മുഴക്കുകയായിരുന്നെന്നാണ് പൊലിസ് പറയുന്നത്. വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ വര്‍ഗീയത പരത്തുന്ന രീതിയിലുള്ള ഓഡിയോ സന്ദേശം അയച്ചെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

മുസ്‌ലിംകളെ സി.എ.എയും എന്‍.ആര്‍.സിയും ബാധിക്കുകയാണെങ്കില്‍ അമിത് ഷായെയും മോദിയെയും വധിക്കണമെന്നായിരുന്നു അന്‍വറിന്റെ ഓഡിയോ സന്ദേശത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ജനുവരി ആറിന് അന്‍വര്‍ നാട്ടിലെത്തുന്നത് അറിഞ്ഞ പൊലിസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജനങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ഓഡിയോ സന്ദേശമാണ് അന്‍വര്‍ വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചതെന്നാണ് ആരോപണം. ഇവ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സംഭവം പ്രചരിച്ചതിനു പിന്നാലെ യതീഷ് എന്നയാള്‍ ഓഡിയോ സന്ദേശത്തിനെതിരെ പൊലിസില്‍ പരാതി നല്‍കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News