2020 February 27 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പൗരത്വ നിയമം: സുപ്രിംകോടതിക്കു മുന്നില്‍ അര്‍ധരാത്രിയില്‍ അപ്രതീക്ഷിത പ്രതിഷേധം

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹരജികള്‍ ഇന്ന് പരിഗണിക്കാനിരിക്കെ അര്‍ധരാത്രിയില്‍ സുപ്രിംകോടതിക്കു മുന്നില്‍ അപ്രതീക്ഷിത പ്രതിഷേധം. അന്‍പതോളം സ്ത്രീകളാണ് രാത്രി 11 മണിയോടെ സുപ്രിംകോടതിക്ക് മുന്നിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

ഡല്‍ഹി റാണി ഗാര്‍ഡനില്‍ നിന്നുള്ളവരായിരുന്നു പ്രതിഷേധക്കാര്‍. ഇവരെ ഉടനെ പൊലിസ് ഇവിടെ നിന്നു നീക്കി. ഒരാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

മതം അടിസ്ഥാനമാക്കി പൗരത്വം അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമസ്ത അടക്കമുള്ള സംഘടനകളും വ്യക്തികളും നല്‍കിയ 132 ഹരജികളാണ് കോടതി ഇന്ന് പരിഗണിക്കുക. രാജ്യത്തിന്റെ മതേതരത്വത്തെ തകര്‍ക്കുന്ന നിയമം സ്റ്റേ ചെയ്യണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും കോടതി ഇന്ന് പരിഗണിക്കും.

പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ അയല്‍ രാജ്യങ്ങളില്‍നിന്നു 2014 ഡിസംബര്‍ 31ന് മുന്‍പ് രാജ്യത്തെത്തിയ മുസ്ലിംകളല്ലാത്ത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് നിയമം. പൗരത്വ നിയമ ഭേദഗതി പ്രകാരം ഈ രാജ്യങ്ങളില്‍നിന്നു ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാര്‍സി, ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങള്‍ക്കാണ് പൗരത്വം അനുവദിക്കുക. ഭേദഗതിക്കു മുന്‍പ് രാജ്യത്ത് 11 വര്‍ഷം താമസിച്ചവര്‍ക്കായിരുന്നു പൗരത്വം അനുവദിച്ചിരുന്നത്. ജനുവരി 10 മുതല്‍ നിയമം പ്രാബല്യത്തില്‍ വരുത്തി കേന്ദ്രം വിജ്ഞാപനം ഇറക്കുകയും ചെയ്തിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.