2020 April 04 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ലോകത്തെ ഏറ്റവും പ്രായമേറിയ കൊറോണ ബാധിതയ്ക്ക് അസുഖം ഭേദപ്പെട്ടു

 

സോള്‍: പ്രായം കൂടിയവരിലാണ് കൊറോണ ബാധ ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്നത്. കൊറോണ ബാധിച്ചാല്‍ മരണസാധ്യത കൂടുതലും പ്രായമേറിയവരിലാണ്. ഇതിനിടയില്‍ ഒരു വലിയ ആശ്വാസ വാര്‍ത്തയാണ് ദക്ഷിണ കൊറിയയില്‍ നിന്ന് വരുന്നത്.

ലോകത്തെ ഏറ്റവും പ്രായമേറിയ കൊറോണ ബാധിത അസുഖം ഭേദപ്പെട്ട് ആശുപത്രി വിട്ടുവെന്നാണ് വാര്‍ത്ത. ദക്ഷിണ കൊറിയയിലെ ഏറ്റവും കൂടുതല്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത ദിയെഗുവിന് അടുത്തുള്ള ചെയോങ്‌ദോ കൗണ്ടിയില്‍ നിന്നുള്ള 96 കാരിക്കാണ് കൊവിഡ്- 19 പൂര്‍ണമായി ഭേദപ്പെട്ടത്.

കിഴക്കന്‍ ദിയെഗിലെ പൊഹങ് പബ്ലിക്ക് ക്ലിനിക്കിലാണ് ഇവര്‍ ചികിത്സ നേടിയത്. മാര്‍ച്ച് 13 നാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. പൂര്‍ണമായും സുഖംപ്രാപിച്ച ഇവര്‍ ഇപ്പോള്‍ മകന്റെ വീട്ടിലാണ്.

ദക്ഷിണ കൊറിയയില്‍ ഇതുവരെ 9037 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 120 പേര്‍ മരിക്കുകയും ചെയ്തു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.