2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

അയഞ്ഞ കളി; കൊച്ചിയിലെ രണ്ടാം അങ്കത്തിലും ബ്ലാസ്റ്റേഴ്‌സിന് സമനില

കൊച്ചി: ചാറ്റല്‍മഴയില്‍ കളം നിറഞ്ഞ പോരാട്ടത്തിന് ഒടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം ഹോം മാച്ചിലും സമനില. ആവേശപെരുമ സൃഷ്ടിച്ച മഞ്ഞപ്പടയുടെ ആരവങ്ങള്‍ക്കൊപ്പം ഉയരാനാകാതെ കേരള ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹി ഡൈനാമോസിനെതിരെയുള്ള മല്‍സരത്തിലും സമനിലയില്‍ പിരിഞ്ഞു.

മൂന്ന് കളികളില്‍ നിന്നായി അഞ്ച് പോയിന്റ് നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഇന്നത്തെ മല്‍സരത്തോടെ നാലില്‍ നിന്ന് രണ്ടാം സ്ഥാനത്തെത്തി.

ആദ്യപകുതിയില്‍ കളിമറന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ചെങ്കിലും സി.കെ വിനീത് 48-ാം മിനിട്ടില്‍ നേടിയ ഗോളിന്റെ മേല്‍ക്കൊയ്മ ഡല്‍ഹി ഡൈനാമോസിന്റെ ആന്‍ഡ്രിയ കലുഡെറോവിച്ച് 84-ാം മിനിട്ടില്‍ ഹെഡിലൂടെ സമനില (1-1) യിലേക്ക് മല്‍സരം അവസാനിപ്പിച്ചു. ഇതോടെ രണ്ടാം ഹോംമാച്ചിലും വിജയം പ്രതീക്ഷിച്ച മഞ്ഞപ്പടയുടെ ആരാധകര്‍ നിരാശരായി.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.