2020 May 31 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ചിറകുവിരിക്കുന്ന പ്രതീക്ഷകള്‍ വിമാനമിരമ്പല്‍ സെപ്റ്റംബറില്‍ തന്നെയാവണം

മട്ടന്നൂര്‍: യു.ഡി.എഫ് സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്ത കണ്ണൂര്‍ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ സെപ്റ്റംബറില്‍ തന്നെ പ്രവര്‍ത്തനം തുടങ്ങലാണു പുതിയ സര്‍ക്കാരിന്റെ ഏറ്റവും വലിയ വെല്ലുവളി. വിമാനത്താവള പ്രവൃത്തി ഇനിയും 40 ശതമാനം ബാക്കിയുണ്ട്. തുടക്കത്തില്‍ തീരുമാനിച്ച 3050 മീറ്റര്‍ നീളമുള്ള റണ്‍വേ പ്രവൃത്തിയാണു പൂര്‍ത്തിയായത്. എന്നാല്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള 3400 മീറ്റര്‍ റണ്‍വേ വിസ്തൃതി നെടുമ്പാശ്ശേരിയെ പോലെ കണ്ണൂരിനും വേണമെങ്കില്‍ 700 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കണം. ഇതിനുള്ള നടപടി പൂര്‍ത്തിയായെങ്കിലും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. റണ്‍വേ 4000 മീറ്ററാക്കണമെന്ന ഇടതുമുന്നണിയുടെ തീരുമാനം നടപ്പാക്കണമെങ്കില്‍ ഇനിയും ഭൂമി ഏറ്റെടുക്കണം. വിമാനത്താവളത്തിലേക്കുള്ള ഗ്രീന്‍ഫീല്‍ഡ് റോഡിനുള്ള സ്ഥലമെടുപ്പിനു ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. ഇതു മറികടക്കാന്‍ മാതൃകാപാക്കേജ് െ
കാണ്ടുവന്ന് ഭൂഉടമകളെ തൃപ്തിപ്പെടുത്തണം. ഇതിനു സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.
അയല്‍ജില്ലകളില്‍ നിന്നു വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതകളായ കാഞ്ഞങ്ങാട്, ധര്‍മശാല, മയ്യില്‍, മട്ടന്നൂര്‍ റോഡ്, വയനാട്, മട്ടന്നൂര്‍ റോഡ്, തലശ്ശേരി മട്ടന്നൂര്‍, കൂര്‍ഗ് മട്ടന്നൂര്‍ റോഡുകളും മട്ടന്നൂര്‍ നഗരം ഒഴിവാക്കിയുള്ള പഴശ്ശി കനാല്‍, കാര റോഡും യാഥാര്‍ഥ്യമാക്കണം. ഇവയുടെ പ്രോജക്ട് റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. റോഡുകള്‍ക്കു വേണ്ട ഭൂമി ഏറ്റെടുക്കലും സര്‍ക്കാരിന്റെ വലിയ ചുമതലയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.