2020 March 30 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ബാങ്ക് വിളിക്കാന്‍ പള്ളിയിലെത്തിയയാള്‍ക്ക് പൊലിസിന്റെ ലാത്തിയടി

 

തിരുവമ്പാടി: ബാങ്ക് വിളിക്കാന്‍ പള്ളിയില്‍ എത്തിയയാള്‍ക്ക് പൊലിസിന്റെ മര്‍ദനമേറ്റതായി പരാതി. തിരുവമ്പാടി കൂടരഞ്ഞി പെരുമ്പൂളയിലെ കുളിരാമുട്ടി ജുമുഅ മസ്ജിദില്‍ ബാങ്ക് വിളിക്കാനെത്തിയ ഷമീറിനാണ് പൊലിസിന്റെ ലാത്തിയടി കിട്ടിയത്.

ഉച്ചക്ക് ളുഹ്‌റ് ബാങ്ക് മുഴക്കാന്‍ പള്ളിയില്‍ കയറിയതാണ് ഷമീര്‍. ജുമുഅ മസ്ജിദിലെ ജീവനക്കാര്‍ നാട്ടില്‍ പോയതിനാല്‍ സമയത്തിന് ബാങ്ക് മുഴക്കാന്‍ കയറിയതാണ്. ഈ സമയം ജീപ്പിലെത്തിയ പൊലിസ് വുസു ചെയ്യുന്ന ഷമീറിനെ പുറത്തേക്ക് വിളിച്ചു കാര്യം അന്വേഷിക്കാതെ അടിക്കുകയായിരുന്നു. തുടര്‍ന്ന് പേരെല്ലാം എഴുതി എടുത്ത ശേഷം ബാങ്ക് മുഴക്കാന്‍ വന്നതാണെന്ന് അറിഞ്ഞ് ‘രോഗം പരത്താന്‍ വന്നതാണെടോ, പ്രധാനമന്ത്രി പറഞ്ഞത് കേട്ടില്ലേടോ’ എന്ന് ചോദിച്ചു രണ്ട് പൊലിസുകാര്‍ അടിക്കുകയായിരുന്നു.


Read more at: പൊലിസിന്റെ പെരുമാറ്റ രീതി ശ്രദ്ധിക്കണം: കേരളത്തെക്കുറിച്ചുള്ള മതിപ്പിന് കോട്ടം തട്ടുന്ന പ്രവര്‍ത്തിയുണ്ടാവാന്‍ പാടില്ല- മുഖ്യമന്ത്രി


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.