2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

സര്‍ജിക്കല്‍ സ്‌ട്രൈക്ക് ദിനം: യു.ജി.സി നിര്‍ദേശം രാഷ്ട്രീയ ലാഭത്തിന്- കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 29ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് ദിനമായി ആചരിക്കണമെന്ന് യു.ജി.സി നിര്‍ദേശം പുറപ്പെടുവിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് കോണ്‍ഗ്രസ്. യൂനിവേഴ്‌സിറ്റി സംവിധാനത്തിന്റെ സ്വാതന്ത്ര്യം തകര്‍ക്കുന്നതാണ് ഇത്തരമൊരു സമീപനത്തിലൂടെ ഒരു ഭരണഘടനാ സ്ഥാപനം ചെയ്തിരിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടയതു മുതല്‍ ഇങ്ങനെയൊരു നിര്‍ദേശം യൂനിവേഴ്‌സിറ്റികള്‍ക്കു കൊടുത്തതായി എനിക്ക് അറിവില്ല. ഇതിന്റെ ഒരേയൊരു ലക്ഷ്യം രാഷ്ട്രീയ ലാഭമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും യൂനിവേഴ്‌സിറ്റികളിലും കോളജുകളിലും സെപ്റ്റംബര്‍ 29ന് ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഡേ’ ആചരിക്കണമെന്നാണ് യു.ജി.സിയുടെ സര്‍ക്കുലര്‍.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.