
എറണാകുളം: ഭക്തരുടെ പ്രവൃത്തികളല്ല ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന് ശബരിമലയില്‍ കാണിച്ചതെന്നും എന്തിനാണ് സുരേന്ദ്രന് ശബരിമലയില്‍ പോയതതെന്ന് ഹൈക്കോടതി. രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നവര്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ല. സുരേന്ദ്രന്റെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി വിലയിരുത്തി.
സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. ബാക്കി വാദം കേട്ട് നാളെ വിധി പറയാമെന്നും കോടതി അറിയിച്ചു.
സുരേന്ദ്രന് നിയമം ലംഘിച്ചതായിട്ട് സര്‍ക്കാര്‍ ഹൈക്കോടതില്‍ ജാമ്യാപേക്ഷ എതിര്‍ത്ത് വാദിച്ചു. ഭക്തരുടെ പ്രവൃത്തികളല്ല സുരേന്ദ്രന് ശബരിമലയില്‍ കാണിച്ചത്. ശബരിമലയില്‍ ഒരു സംഘം പ്രശ്നമുണ്ടാക്കുന്നതിന് ശ്രമിക്കുന്നുണ്ട്. സുരേന്ദ്രനും അവരില്‍ ഒരാളാണ്. ശബരിമലയിലെ സുരേന്ദ്രന്റെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ സാധിക്കില്ല. സുരേന്ദ്രനെതിരെ എട്ട് വാറന്റ് ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.