2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

9/11 ആക്രമണം: സഊദിയെ കുറ്റവിമുക്തമാക്കി അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം; നിരപരാധിത്വം തെളിഞ്ഞുവെന്ന് സഊദി

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: സെപ്തംബര്‍ 11 ആക്രമണവുമായി ബന്ധപ്പെട്ട് സഊദി അറേബ്യക്കെതിരായ ആരോപണത്തെ അപ്പാടെ തള്ളി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി. സഊദിക്കെതിരായി ആരോപണം ഉന്നയിച്ച് തയ്യാറാക്കിയ 28 പേജുള്ള കുറ്റപത്രം മുഴുവന്‍ അവലോകനം ചെയ്താണ് യു.എസ് ഇന്റലിജന്‍സ് വിഭാഗം സഊദിക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് കുറ്റപത്രം തള്ളിയത്.

സെപ്തംബര്‍ 11 ആക്രമണവുമായി ബന്ധപ്പെട്ട സഊദി അറേബ്യക്കെതിരായ ആരോപണത്തില്‍ യാതൊരു തെളിവുമില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് വാഷിംഗ്ടണില്‍ വ്യക്തമാക്കി. തങ്ങള്‍ ഇതുവരെ വ്യക്തമാക്കിയിരുന്ന കാര്യം തന്നെയാണ് ഇപ്പോള്‍ തെളിഞ്ഞു വന്നതെന്ന് അദ്ദേഹം വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു.

തികച്ചും സത്യസന്ധമായ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സഊദിയുടെ നിരപരാധിത്വമാണ് ഇപ്പോള്‍ പുറത്തായതെന്ന് സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ വ്യക്തമാക്കി. ഇതോടെ ഈ പ്രശ്‌നം അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

2002 മുതല്‍ വിവിധ അന്വേഷണ ഏജന്‍സികളും കമ്മീഷനും തെളിവെടുപ്പ് നടത്തി തയ്യാറാക്കിയ 28 പേജുള്ള കുറ്റപത്രത്തില്‍ രാജ്യത്തിനെതിരായി യാതൊരു തെളിവുമില്ലെന്ന് തെളിഞ്ഞതായി അമേരിക്കയിലെ സഊദി അംബാസിഡര്‍ പ്രിന്‍സ് അബ്ദുല്ല അല്‍ സഊദ് പറഞ്ഞു. അമേരിക്കയുമായി ചേര്‍ന്ന് സഊദി അറേബ്യ തീവ്രവാദത്തിനെതിരെ ശക്തമായ നീക്കമാണ് നടത്തുന്നതെന്നും അംബാസിഡര്‍ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.