2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

സൂറത്തില്‍ ഒന്‍പതുകാരിയെ പീഡിപ്പിച്ച് കൊന്നു; കുഞ്ഞ് ശരീരത്തില്‍ 86 മുറിവുകള്‍

സൂറത്ത്: കത്‌വ സംഭവത്തില്‍ ലോകമെങ്ങും പ്രതിഷേധം നടക്കുന്നതിനിടെ ഗുജറാത്തിലെ സൂറത്തില്‍ നിന്ന് മറ്റൊരു പേടിപ്പെടുത്തുന്ന വാര്‍ത്ത. ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന നിലയില്‍ കണ്ടെത്തി, ശരീരത്തില്‍ 86 മുറിവുകളുമായി.

മൃതദേഹത്തിന് എട്ടുദിവസത്തെ പഴക്കമുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചു മണിക്കൂര്‍ നീണ്ട പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തിയത്. സ്വകാര്യഭാഗങ്ങളിലും നിരവധി മുറിവുകളുണ്ട്.

മുറികള്‍ അധികവും മരത്തിന്റെ ആയുധങ്ങള്‍ കൊണ്ടുള്ളതാണെന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈമാസം ആറിന് സൂറത്തിലെ ഭേഷ്ടണ്‍ മേഖലയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. എന്നാല്‍ ഇതുവരെ കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. ക്രിക്കറ്റ് ഗ്രൗണ്ടിനു സമീപത്തായിരുന്നു മൃതദേഹം. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.