2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സ്‌നേഹം നുകര്‍ന്നവര്‍ പടന്നയുടെ ഹൃദയത്തിലെഴുതി, നന്ദി…

പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി മേഖലയില്‍ നിന്നും വന്ന അതിത്ഥികളാണ് ഈ മറക്കാന്‍ കഴിയാത്ത നന്ദി പ്രകാശിപ്പിച്ചത്.

കാസര്‍ഗോഡ്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സര്‍ഗലയം നടന്ന പടന്ന വാദി മുഖദ്ദസസിലെത്തിയ അതിഥികള്‍ തിരികെ പോകുന്നതിന് മുമ്പ് പടന്നയുടെ ഹൃദയത്തിലെഴുതി നന്ദി, മറക്കില്ലൊരിക്കലും.

‘വെളിച്ചം വിതറിയ അമ്പതാണ്ട്’ എന്ന പ്രമേയത്തില്‍ പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളേജിന്റെ അമ്പതാം വാര്‍ഷികവും മത ബൗതിക സമന്വയ വിദ്യഭ്യാസം കൈവരിച്ച നൂറ്റി അമ്പതോളം വരുന്ന പണ്ഡിതന്മാര്‍ക്കുള്ള അന്‍വരി സനദ് ദാന മഹാസമ്മേളനവും സ്ഥാപകര്‍ മഹതി ഫാതിമ ബീവി(റ) ടെയും ശൈഖ് മീറാന്‍ ഔലിയ (ഖ.സി) ടെയും ആണ്ട് നേര്‍ച്ചയും ഈ വരുന്ന ഫെബ്രുവരി ആറ് മുതല്‍ പത്ത് വരെ അതി വിപുലമായി നടക്കാനിരിക്കുകയാണ്. ഫെബ്രുവരി എട്ടിന ബഹു പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന സനദ് ദാന മഹാ സമ്മേളനത്തില്‍ ബഹു ശൈഖുന സയ്യിദ് ജീഫ്രി മുത്തുക്കോയ തങ്ങള്‍, ബഹു ശൈഖുന പ്രൊഫ: ആലിക്കുട്ടി മുസ്ലിയാര്‍, സയ്യിദ് അലിയ്യുല്‍ ഹാശിമി, തുടങ്ങിയ ്മത പണ്ഡിതന്മാരും കൂടാതെ ,അന്താരാഷ്ട്ര ദേശിയ തലങ്ങളിലെ പ്രമുഖരും രാഷ്ട്രീയ നേതാക്കന്മാരു പങ്കെടുക്കുന്നുണ്ട്.

ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന അന്‍വരിയ്യ വിദ്യാര്‍ത്ഥികള്‍ പോസ്റ്ററില്‍ എഴുതി വച്ചതിലെ പ്രധാന ഭാഗം ഇങ്ങനെ ട്ട നിങ്ങള്‍ ഞങ്ങളെ സ്വീകരിച്ചത് പോലെ ഞങ്ങള്‍ നിങ്ങളെയും സ്വീകരിക്കും, തീര്‍ച്ചയായും വരണം’ .

നന്ദി കേവലം ഒരു വെറും വാക്കില്‍ ഒതുക്കി വെക്കാന്‍ നില്‍ക്കാതെ ആ സന്ദേശം എല്ലാവരിലും എത്തിക്കാനാണ് അന്‍വരിയ്യയില്‍ നിന്ന് വന്ന അതിത്ഥികള്‍ ആ സ്‌നേഹത്തിന്റെ പോസ്റ്ററുകള്‍ പടന്നയുടെ ഹൃദയത്തില്‍ ഒട്ടിച്ച് വച്ചത്.

പോസ്റ്ററുകള്‍ കണ്ടതോടെ പടന്ന നിവാസികളിലും ആതിഥേയര്‍ക്കും ഞങ്ങള്‍ നല്‍കിയ സ്വീകരണത്തിനും പരിചരണത്തിനും ലഭിച്ച അംഗീകാരമാണെന്ന സന്തോഷവും ഉയര്‍ന്നു.

എന്തിനും ഏതിനും മുന്‍പന്തിയില്‍ ഓടുന്ന പ്രദേശ വാസികളും മഹല്ല് ജമാഅത്ത് ഭാരവാഹികളും സ്വാഗത സംഘ നേതാക്കളും അതിത്ഥികള്‍ക്ക് യാതൊരു കുറവും വരാതെ രാപ്പകല്‍ കണ്ണോടിച്ചു നടന്നത് സര്‍ഗലയം ഭംഗിയായി നടത്താന്‍ സഹായകമായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.