2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പള്‍സര്‍ സുനിയുടെ ‘മാഡം’ ദിലീപിനെ രക്ഷിക്കാനുള്ള തന്ത്രമെന്ന് പൊലിസ്

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന പള്‍സര്‍ സുനിയുടെ മൊഴി ദിലീപിനെ രക്ഷിക്കാനാണെന്ന് പൊലിസ്. ഇക്കാര്യം സുനില്‍കുമാര്‍ സമ്മതിച്ചതായാണ് വിവരം.

നടിയെ ആക്രമിക്കുന്ന സമയത്ത് ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് സുനി പറഞ്ഞിരുന്നു.ഇക്കാര്യം ആദ്യമൊഴിയില്‍ തന്നെ നടി പൊലിസിനോട് വെളിപ്പെടുത്തിയിരുന്നു. സുനി പൊലിസിന് നല്‍കിയ മൊഴിയിലും ഒരു മാഡത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നു.

ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ പ്രശ്‌നമുള്ളതു കൊണ്ടു തന്നെ ആക്രമണത്തിന് പിന്നില്‍ ദിലീപ് ആണെന്ന് സംശയിക്കപ്പെടാനുള്ള സാധ്യത ഇല്ലാതാക്കാനാണ് സുനില്‍ കുമാര്‍ മാഡത്തെ കുറിച്ച് പരാമര്‍ശിച്ചതെന്നാണ് പൊലിസ് കരുതുന്നത്.

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ നടക്കുന്നുണ്ട്. ദിലീപിന്റെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സിനിമ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരെയാണ് ചോദ്യംചെയ്യുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.