2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

എ.കെ.ജി സെന്ററിലും ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരുണ്ട്: ചെന്നിത്തല

 

കോഴിക്കോട്: എ.കെ.ജി സെന്ററില്‍ ഡെപ്യൂട്ടേഷനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത് പോലെ ലീഗ് ഹൗസിലും എന്റെ സ്റ്റാഫ് ഡെപ്യൂട്ടേഷനിലുണ്ടെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്റ്റാഫില്‍ ഡെപ്യൂട്ടഷേനില്‍ നിയമിതനായ ഉദ്യോഗസ്ഥന്‍ കോഴിക്കോട്ടെ ലീഗ് ഹൗസില്‍ ജോലി ചെയ്യുന്നുവെന്ന ഒരു ചാനലിന്റെ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായിരുന്ന എം.വി സിദ്ദിഖ് പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിലെ അംഗമാണ്. കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായിരുന്ന സിദ്ദിഖ് 2016 ജൂണ്‍ 27 മുതലാണ് പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി ഡെപ്യൂട്ടേഷനില്‍ നിയമിതനാകുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.