2018 October 21 Sunday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

ബാഷിര്‍ വാനിയുടെ അനുസ്മരണം നടത്താന്‍ ശ്രമമെന്ന് ആരോപണം; മൂന്ന് കശ്മീരി വിദ്യാര്‍ഥികളെ അലിഖഢില്‍ നിന്നു പുറത്താക്കി

അലിഖഢ്: സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദി മനാന്‍ ബാഷിര്‍ വാനിയുടെ അനുസ്മരണം നടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് മൂന്ന് വിദ്യാര്‍ഥികളെ അലിഖഢ് മുസ്‌ലിം സര്‍വ്വകലാശാല പുറത്താക്കി. സംഭവത്തില്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രാലയം വിശദീകരണവും തേടി.

ക്യാംപസിലെ കെന്നഡി ഹാളിന്റെ അടുത്ത് കുറച്ച് കശ്മീരി വിദ്യാര്‍ഥികള്‍ ബാഷിര്‍ വാനി അനുസ്മരണം നടത്താന്‍ കൂടിച്ചേര്‍ന്നുവെന്ന് യൂനിവേഴ്‌സിറ്റി വക്താവ് പ്രൊഫ. ശാഫി കിദ്വായ് പറഞ്ഞു. ഉടന്‍ തന്നെ സ്ഥലത്തേക്ക് വിദ്യാര്‍ഥി യൂനിയും ജീവനക്കാരും എത്തുകയും പരിപാടി തടയുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ വിദ്യാര്‍ഥി യൂനിയന്‍ നേതാക്കളും കശ്മീരി വിദ്യാര്‍ഥികളും തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടാവുകയും ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പമാണ് വിദ്യാര്‍ഥി യൂനിയനെന്നും എന്നാല്‍, തീവ്രവാദ സ്വഭാവത്തെ അംഗീകരിക്കാനാവില്ലെന്നും പ്രസിഡന്റ് ഫായിസുല്‍ ഹസന്‍ പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.