2017 September 24 Sunday
പൂര്‍ണമായ ആര്‍ജവം ഉള്ള ഒരാളുടെ മറ്റു ദൗര്‍ബല്യങ്ങള്‍ പൊറുക്കാവുന്നതേയുള്ളൂ.
വാള്‍ട്ട് വിറ്റ്മാന്‍

നടി ആക്രമിക്കപ്പെട്ട കേസ്: ലിബര്‍ട്ടി ബഷീറിന്റെ മൊഴിയെടുത്തു

ആലുവ: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിര്‍മാതാവും തീയേറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീറിന്റെ മൊഴിയെടുത്തു. ആലുവ പൊലിസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്.

ദിലീപിന്റെ ബന്ധങ്ങളെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കത്തില്‍ തന്നെ ദിലീപിനെതിരെ കടുത്ത ആരോപണങ്ങളാണ് ലിബര്‍ട്ടി ബഷീര്‍ ഉന്നയിച്ചിരുന്നത്. ഈ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കല്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.