2018 February 19 Monday
ശത്രുവിനോടു പൊരുതിയിട്ടാണൊരാളുടെ ജീവിതം നടന്നുപോകുന്നതെങ്കില്‍, ശത്രുവിന്റെ ജീവിതം നിലനിര്‍ത്തുന്നതിലും അയാള്‍ക്കൊരു താല്‍പര്യമുണ്ടാവും.
ഫ്രെഡറിക് നീഷെ

ദിലീപ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് വീണ്ടും  ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

മൂന്നാംതവണ ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് വീണ്ടും വിചാരണ കോടതിയെ സമീപിച്ചിട്ടുള്ളത്.

അഡ്വ. രാമന്‍പിള്ള വഴി നല്‍കിയ അപേക്ഷയില്‍ സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് ദിലീപ് പറയുന്നത്. കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാറായ സാഹചര്യത്തില്‍ തുടര്‍ന്നും കസ്റ്റഡി ആവശ്യമില്ലെന്നും ജാമ്യമനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഹരജി മറ്റന്നാള്‍ പരിഗണിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.