2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

പ്രളയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എ യൂസഫലി അഞ്ചു കോടി രൂപ കൈമാറി

 

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങാകാന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നല്‍കി.

എം.എ യൂസഫലിക്കുവേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എം.എ നിഷാദ് അഞ്ചു കോടി രൂപയുടെ ഡിഡി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ലുലു റീജ്യണല്‍ ഡയറക്ടര്‍ ജോയി സദാനന്ദന്‍ നായര്‍, ലുലു കോമേഷ്യല്‍ മാനേജര്‍ സാദിഖ് കാസിം, ലുലു ഗ്രൂപ്പ് മിഡീയ കോ ഓര്‍ഡിനേറ്റര്‍ എന്‍.ബി സ്വരാജ് എന്നിവര്‍ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.