2019 January 18 Friday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

ലിബിയന്‍ എണ്ണ കമ്പനിയുടെ ആസ്ഥാന ഓഫിസിനു നേരെ ആക്രമണം

ട്രിപ്പോളി: ലിബിയയിലെ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്‍ (എന്‍.ഒ.സി) ആസ്ഥാന ഓഫിസിനു നേരെ ആക്രമണം. ട്രിപ്പോളിയിലെ ഓഫിസിനു നേരെയാണ് വെടിവയ്പ്പും ബോംബാക്രമവുണ്ടായത്.

എന്‍.ഒ.സിയുടെ കെട്ടിടത്തില്‍ ഇതേത്തുടര്‍ന്ന് തീപടര്‍ന്നു. അകത്ത് കുടുങ്ങിയവരെ ജനലുകള്‍ തകര്‍ത്തും മറ്റുവഴിയിലൂടെയും പുറത്തെത്തിച്ചു. സാഹചര്യം നിയന്ത്രണവിധേയമായെന്ന് പൊലിസ് അറിയിച്ചു.

 

ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. നിരവധി പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്. മുഖാവരണം ധരിച്ചെത്തിയവരാണ് വെടിവയ്പ്പ് നടത്തിയത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.