2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

പുണ്യ ഭൂമിയിലെത്തിയ ഇന്ത്യന്‍ ഹാജിമാര്‍ കാല്‍ലക്ഷം കവിഞ്ഞു

മക്ക യാത്രക്കൊരുങ്ങി ഹാജിമാര്‍

അബ്ദുസ്സലാം കൂടരഞ്ഞി

മദീന: ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തുന്ന ഇന്ത്യന്‍ ഹാജിമാരുടെ എണ്ണം കാല്‍ ലക്ഷം കവിഞ്ഞു. ഒരാഴ്ച പിന്നിട്ടപ്പോള്‍ ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ മദീനയിലെത്തിയ ഹാജിയാരുടെ കണക്കാണിത്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളില്‍ ഇന്ത്യയില്‍ നിന്നും മക്കയിലെത്തുന്ന ഹാജിമാരുടെ കണക്ക് ഇതിനു പുറമെയാണ്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഡല്‍ഹി, ലക്‌നൗ, ശ്രീനഗര്‍, ഗുവാഹത്തി, ഗയ, കൊല്‍ക്കത്ത എന്നീ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ഇതുവരെ എത്തിക്കൊണ്ടിരിക്കുന്നത്. വരൂ ദിവസങ്ങളില്‍ മംഗളൂരു, വാരാണസി എന്നിവിടങ്ങളില്‍ നിന്നുള്ളവരും മദീനയില്‍ എത്തിച്ചേരും. മൊത്തം 234 സര്‍വീസുകളിലായി 67,302 യാത്രക്കാരാകും മദീനയില്‍ ഇറങ്ങുക.

മദീനയില്‍ എത്തിയ ഹാജിമാരില്‍ ഇത് വരെ കാര്യമായ മെഡിക്കല്‍ പ്രശ്‌നങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.കാലാവസ്ഥയിലെ മാറ്റങ്ങളും ജലോപയോഗത്തിലെ ചില ചെറിയ പ്രശ്‌നങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഹാജിമാരെല്ലാം തന്നെ ആരോഗ്യവാന്മാരാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കിയ മൊബൈല്‍ മെഡിക്കല്‍ സംവിധാനത്തിലും ക്ലിനിക്കുകളിലും എത്തി ആവശ്യമായ ചികിത്സ നേടുന്നുണ്ട്.

ചികിത്സാക്കായി മികച്ച സേവനങ്ങളാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഇവിടെത്തിയ ഇന്ത്യന്‍ ഹാജിമാര്‍ രണ്ടു ദിസങ്ങള്‍ക്കുള്ളില്‍ മക്കയിലേക്ക് ഘട്ടം ഘട്ടമായി യാത്ര തിരിക്കും. നാല്‍പത് വഖ്ത് നിസ്‌കാരം എന്ന നിലയില്‍ മദീനയില്‍ എട്ടു ദിവസം ചിലവഴിച്ച ശേഷമായിരിക്കും സംഘത്തിലെ ആദ്യമെത്തിയവര്‍ ക്രമേണ മക്കയിലേക്ക് യാത്ര തിരിക്കുക. അതിനു മുന്‍പ് തന്നെ ഇവര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കും.

അതേസമയം, ഈ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്നും ഹജ്ജ് നിര്‍വഹിക്കാനായി പുണ്യ ഭൂമിയിലെത്തുക പതിനെട്ടു ലക്ഷത്തലധികം തീര്‍ത്ഥാടകാരായിരിക്കുമെന്നു അധികൃതര്‍ അറിയിച്ചു. ഹാജിമാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിനായി പുണ്യ സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തുന്ന സജ്ജീകരണങ്ങള്‍ക്കനുസരിച്ചാണ് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതെന്നും ഓരോ വര്ഷം കഴിയും തൊരു ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നും സഊദി ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ: അബ്ദുല്‍ ഫത്താഹ് അല്‍ മുഷാത്ത് പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.