2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ആഘോഷങ്ങളില്ലാതെ കലോത്സവം നടത്തുമെന്ന് മന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം: ആര്‍ഭാടങ്ങളും ആഘോഷങ്ങളുമില്ലാതെ കലോത്സവം നടത്തി അര്‍ഹരായ സ്‌കൂള്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭ്യമാക്കാന്‍ അവസരമൊരുക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍.

സ്‌കൂള്‍ കലോത്സവം ഇപ്രാവശ്യം നടത്തേണ്ടെന്ന് പറഞ്ഞിട്ടില്ല. ആര്‍ഭാടമായ ആഘോഷങ്ങള്‍ ഒഴിവാക്കാനാണു പറഞ്ഞത്. കുട്ടികളുടെ ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടുത്തില്ല. അതുറപ്പുവരുത്തുമെന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പും സ്വീകരിച്ചിട്ടുള്ളതെന്നും ജയരാജന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ഇനിയും ആലോചിച്ച് തീരുമാനം എടുക്കാവുന്നതാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

പ്രളയ ദുരിതം നേരിടുന്നതിനാല്‍ ഒരു വര്‍ഷത്തെ ആഘോഷപരിപാടികള്‍ മുഴുവന്‍ റദ്ദാക്കുന്നതായി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സ്‌കൂള്‍ കലോത്സവം, ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി സര്‍ക്കാര്‍ ഫണ്ടിലുള്ള എല്ലാ പരിപാടികളും റദ്ദാക്കിക്കൊണ്ടാണ് ഉത്തരവിറക്കിയത്. മന്ത്രിമാര്‍ക്കിടയില്‍ തന്നെ ഇത് എതിര്‍പ്പുണ്ടാക്കുകയും ചെയ്തിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.