2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

800ല്‍ ടിന്റു ലൂക്കക്ക് മികച്ച സമയം രണ്ടാം സ്ഥാനത്തെത്തി മലയാളി താരം വെള്ളി നേടി

ന്യൂഡല്‍ഹി: മലയാളി താരം ടിന്റു ലൂക്കക്ക് 800 മീറ്ററില്‍ സീസണിലെ മികച്ച സമയം. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗില്‍ നടക്കുന്ന ഓഡ്‌ലോസില്‍ മെമ്മോറിയല്‍ അത്‌ലറ്റിക്‌സ് മീറ്റിലാണ് ടിന്റു മികച്ച സമയം രേഖപ്പെടുത്തിയത്. ഏഷ്യന്‍ ചാംപ്യന്‍ കൂടിയായ ടിന്റു 2.00.61 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനം സ്വന്തമാക്കി. ഐസ്‌ലന്‍ഡ് താരം അനിറ്റ ഹിന്റിക്‌ഡോടിരാണ് സ്വര്‍ണം സ്വന്തമാക്കിയത്. 2.00.54 സെക്കന്‍ഡില്‍ താരം ഒന്നാം സ്ഥാനത്തെത്തി.
മുന്‍ ലോക ചാംപ്യന്‍ ദക്ഷിണാഫ്രിക്കയുടെ കാസ്റ്റര്‍ സെമന്യയാണ് നിലവില്‍ 800ലെ സീസണിലെ മികച്ച സമയത്തിനുടമ. ഇന്‍ഡോര്‍ ലോക ചാംപ്യന്‍ ബുറുണ്ടിയുടെ ഫ്രാന്‍സിനെ നിയോന്‍സബ  രണ്ടാമതുണ്ട്. ഈ പട്ടികയില്‍ ടിന്റു 30ാം സ്ഥാനത്താണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.