2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ദക്ഷിണ കൊറിയയുമായി സഹകരിച്ച് സഊദി നിര്‍മിക്കുന്ന ആദ്യ ആണവ റിയാക്ടര്‍ 20 ശതമാനം പൂര്‍ത്തിയായി

സലാം കൂടരഞ്ഞി

റിയാദ്: ഊര്‍ജ്ജ ആവശ്യം മുന്നില്‍ കണ്ട് ദക്ഷിണ കൊറിയയുമായി സഹകരിച്ച് സഊദി നിര്‍മിക്കുന്ന ആദ്യ ആണവ റിയാക്ടര്‍ 20 ശതമാനം പൂര്‍ത്തിയായതായി ഇരു രാജ്യങ്ങളും അറിയിച്ചു. സുരക്ഷിതവും സമാധാനപരവുമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി രാജ്യത്ത് നിര്‍മിക്കുന്ന ആദ്യത്തെ ആണവ പദ്ധതിയാണിത്. വൈദ്യുതി ഉത്പാദനം, സമുദ്രജല ശുദ്ധീകരണം തുടങ്ങിയ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പുതിയ റിയാക്ടര്‍ സ്ഥാപിക്കുന്നത് വഴി സാധ്യമാകും.

സഊദി രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അധ്യക്ഷനായ സാമ്പത്തിക, വികസന കൗണ്‍സിലിന്റെ മേല്‍ നോട്ടത്തിലാണ് റിയാക്ടറുകള്‍ സ്ഥാപിക്കുന്നത്. കിംഗ് അബ്ദുല്ല സിറ്റി ഫോര്‍ ആറ്റോമിക് ആന്റ് റിന്യൂവബിള്‍ എനര്‍ജിയുടെ കീഴിലായി 2020 ഓടെ രാജ്യത്ത് നാല് റിയാക്ടര്‍ നിര്‍മിക്കണമെന്നാണ് കൗണ്‍സില്‍ വിഭാവനം ചെയ്യുന്നത്.

തദ്ദേശീയമായി റിയാക്ടര്‍ നിര്‍മിക്കുന്നതിന് സാങ്കേതിക രംഗത്ത് നിക്ഷേപം ക്ഷണിക്കുകയും വൈദേശീകമായി വിപണി കണ്ടെത്തുന്ന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ഉയര്‍ന്ന സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് ഫോര്‍ത്ത് ജനറേഷനിലെ അത്യന്താധുനികമായ ഉപകരണങ്ങളാണ് റിയാക്ടര്‍ നിര്‍മാണത്തിന് ഉപയോഗപ്പെടുത്തുന്നത്.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.