2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

ഡല്‍ഹിയില്‍ കടുത്ത മൂടല്‍മഞ്ഞ്; 76 ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചു

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ ശക്തമായ മൂടല്‍മഞ്ഞ് ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചു. 76 ട്രെയിന്‍ സര്‍വീസുകളെയാണ് മഞ്ഞ് ബാധിച്ചത്. നോര്‍ത്തേണ്‍ റെയില്‍വേയുടെ സര്‍വീസുകളെയാണ് ബാധിച്ചത്.

ശക്തമായ മൂടല്‍മഞ്ഞ് മൂലം 18 ട്രെയിനുകള്‍ കാന്‍സല്‍ ചെയ്തു. 50 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. എട്ട് ട്രെയിനുകള്‍ റീഷെഡ്യൂള്‍ ചെയ്യുകയും ചെയ്തു. കാലാവസ്ഥാ തീര്‍ത്തും ദുഷ്‌കരമാണ്. ഇതിനാലാണ് ഇത്രയും സര്‍വീസുകളെ ബാധിച്ചതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ അറിയിച്ചു. വരും ദിനങ്ങളില്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ചിലപ്പോള്‍ തദ്സ്ഥിതി തുടരേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.