2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘വിദ്യാതീരം’; അപേക്ഷ ക്ഷണിച്ചു

കേരളാ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കു സൗജന്യമായി മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്ന വിദ്യാതീരം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.
    ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിങ്ങിന് ഒരു വിദ്യാര്‍ഥിക്ക് ആവശ്യമായ തുക പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും.
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിതലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് തൊണ്ണൂറു ശതമാനം മാര്‍ക്കുനേടിയ വിദ്യാര്‍ഥികള്‍ക്കും അല്ലെങ്കില്‍ മുന്‍പു കേരളാ മെഡിക്കല്‍ എന്‍ട്രന്‍സില്‍ 40 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
അപേക്ഷാഫോം ഫിഷറീസ് ജില്ലാ ഓഫിസുകളില്‍ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ ഓഗസ്റ്റ് 20നു മുന്‍പു ഫിഷറീസ് ജില്ലാ ഓഫിസില്‍ സമര്‍പ്പിക്കണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.