2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

‘ഇപ്പോഴുള്ള നാലു പ്രവിശ്യകള്‍ പോലും ഭരിക്കാനാവുന്നില്ല, പിന്നെന്തിന് കശ്മീര്‍’: അതുവേണ്ടെന്ന് ഇമ്രാനോട് ഷാഹിദ് അഫ്രീദി

ലണ്ടന്‍: ജമ്മു കശ്മീരിനെച്ചൊല്ലി ഇന്ത്യ- പാകിസ്താന്‍ തര്‍ക്കം നീണ്ടുപോകുന്നതിനിടെ, അതു നമുക്കുവേണ്ടെന്ന നിലപാടുമായി പാക് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. ലണ്ടനില്‍ വാര്‍ത്താസമ്മേളത്തിനിടെയാണ് അഫ്രീദിയുടെ അഭിപ്രായപ്രകടനം.

കശ്മീരിന് വേണ്ടി ഇനിയും സംഘര്‍ഷത്തിന് പോകരുതെന്ന് പ്രധാനമന്ത്രിയോട് പറയുന്നതായി ഷാഹിദ് അഫ്രീദി പറഞ്ഞു.

പാക്കിസ്താന് കശ്മീര്‍ ആവശ്യമില്ല. രാജ്യത്തിന് ഇപ്പോള്‍ കൈവശമുളള നാലു പ്രവിശ്യകള്‍ പോലും ശരിയായ വിധം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ല. പാക്കിസ്താനെ തീവ്രവാദികളില്‍ നിന്ന് വിമുക്തമാക്കുന്നതിലും സുരക്ഷിതമാക്കി നിര്‍ത്തുന്നതിലും ഭരണാധികാരികള്‍ പരാജയപ്പെട്ടു. കശ്മീരില്‍ ആളുകള്‍ മരിച്ചുവീഴുകയാണ്. ഇത് വളരെയേറെ വേദനിപ്പിക്കുന്നു- അഫ്രീദി പറഞ്ഞു.

എന്നാല്‍ കശ്മീരിനെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിനെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കരുത്. സ്വതന്ത്ര രാജ്യമാക്കി ഈ പ്രദേശത്തെ മാറ്റണം. ഇനിയും ആളുകള്‍ അവിടെ മരിക്കരുത്. മനുഷ്യത്വം നിലനില്‍ക്കട്ടെ- ഷാഹിദ് അഫ്രീദി പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.