2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

ബി.ജെ.പിയുടെ സമരം കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരേയാണെങ്കില്‍ അവര്‍ തെരുവിലിറങ്ങട്ടെ: കോടിയേരി

കണ്ണൂര്‍: കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരേയാണ് ബി.ജെ.പി സമരം നടത്തുന്നതെങ്കില്‍ അവര്‍ തെരുവിലിറങ്ങി ആശയപ്രചരണം നടത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടല്ല ബി.ജെ.പിയുടെ സമരമെങ്കില് ശബരിമലയില്‍ ഭക്തരെ കഷ്ടപ്പെടുത്തുന്നതെന്തിനെന്നും കോടിയേരി ചോദിച്ചു.

കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെയാണെങ്കില്‍ തെരുവിലിറങ്ങണം, സര്‍ക്കാരിനെതിരേയാണെങ്കില്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിനിറങ്ങണം അല്ലാതെ ശബരിമലയ്ക്കു പോകുന്ന ഭക്തരെ ബുദ്ധിമുട്ടിക്കരുതെന്നും കോടിയേരി പറഞ്ഞു. ആശയസംവാദത്തിനായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News