2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

കലാപത്തിന് ആഹ്വാനം; ഇരുമുടിക്കെട്ടുമായി എത്തണം- ഓഡിയോ പുറത്തുവിട്ട് മന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ ബി.ജെ.പിയും ആര്‍.എസ്.എസും കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിനു തെളിവായി ഒരു ഓഡിയോ ക്ലിപ്പും മന്ത്രി പുറത്തുവിട്ടു.

ശബരിമലയിലും പരിസരങ്ങളിലും നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ യുവതികളെ തടയാന്‍ പോകുന്നവര്‍ കൂട്ടമായി പോകരുത്. സംശയം തോന്നാതിരിക്കാന്‍ ഇരുമുടിക്കെട്ടും മാലയും കരുതണമെന്നാണ് ആര്‍.എസ്.എസ് നേതാവിന്റെ ശബ്ദസന്ദേശത്തില്‍ പറയുന്നത്. അവിടെയത്തിയാല്‍ ഫോണില്‍ ബന്ധപ്പെടുക. ആവശ്യമുള്ള സഹായം ലഭിക്കുമെന്നും ശബ്ദരേഖയില്‍ പറയുന്നു. ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്നും മന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.