2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹജ്ജ് 2020: എഴുപത് ശതമാനവും സഊദിക്കകത്തെ വിദേശികൾ

അപേക്ഷക്കുള്ള അവസാന തിയ്യതി വെള്ളിയാഴ്ച 
 

അബ്ദുസ്സലാം കൂടരഞ്ഞി 

     മക്ക: വളരെ പരിമിതമായ തീർത്ഥാടകരുമായി നടക്കുന്ന ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് തിരഞ്ഞെടുക്കപ്പെടുന്നവരിൽ എഴുപത് ശതമാനവും സഊദിക്കകത്തെ വിദേശികൾ ആയിരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.  ആകെ തീർഥാടകരിൽ 30 ശതമാനം മാത്രമായിരിക്കും സഊദി പൗരന്മാർ.

    വിദേശികളെ തിരഞ്ഞെടുക്കാനുള്ള അപേക്ഷ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിരുന്നു. വൈറസ് വ്യാപന പ്രതിരോധ പോരാട്ടത്തിൽ ആദര സൂചകമായി കൊവിഡ്​ ബാധിച്ച്​ രോഗമുക്തരായ ആരോഗ്യ ജീവനക്കാർക്കും സുരക്ഷ ഉദ്യോഗസ്ഥർക്കുമായിരിക്കും ഹജ്ജിനുളള അവസരം നൽകുക.

      വിദേശികൾക്ക് ഇന്നലെ​ മുതൽ ആരംഭിച്ച അപേക്ഷ സമർപ്പണം 10​ വരെയാണ്​ (ദുൽഖഅദ്​ 15 മുതൽ 19 വരെ) നീണ്ടു നിൽക്കുക. അപേക്ഷ നൽകാനുള്ള അവസരം. പ്രാഥമിക രജിസ്ട്രേഷന് ശേഷം ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നവരെ പിന്നീട് മന്ത്രാലയം തിരഞ്ഞെടുക്കും. വിദേശികളെ ഇലക്​ട്രോണിക്​ സംവിധാനം വഴിയായിരിക്കും തിരഞ്ഞെടുക്കുകയെന്ന് മന്ത്രാലയം വിശദീകരിച്ചു. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.