2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

70 ശതമാനം തൊഴിലാളികളും ജോലികളില്‍ സന്തുഷ്ടരല്ല; എങ്ങനെ മാറ്റിയെടുക്കാം

 

സ്ഥിര നിയമനം ലഭിച്ച 70 ശതമാനം തൊഴിലാളികളും അവരുടെ ജോലികളില്‍ സംതൃപ്തരല്ല. 80 ശതമാനത്തില്‍ കൂടുതല്‍ പേരും തിങ്കളാഴ്ചയെ വെറുക്കുന്നവരാണ്. ഇത്രയും തന്നെ പേര്‍ ജോലിസ്ഥലത്ത് സംമ്മര്‍ദം നേരിടുന്നു. അതേസമയം, 60 ശതമാനം പേരും അവരുടെ സ്വന്തം കമ്പനി സുഹൃത്തുക്കളോട് റെക്കമന്‍ഡ് ചെയ്യില്ല!.

ഇത് സ്പാനിഷിന്റെ കാര്യമാണ്. എങ്കിലും നമ്മുടെ നാടിന്റെ സ്ഥിതിയും ഏതാണ്ടൊക്കെ ഇതുപോലെ തന്നെയാകും.

ഐ.ഇ.എസ്.ഇ ബിസിനസ് സ്‌കൂള്‍ പ്രൊഫസര്‍ മിരിയ ലാസ് ഹെറാസ് നടത്തിയ ക്വാണ്ടിറ്റിറ്റീവ് സ്റ്റഡിയിലാണ് ഈ ഫലം കിട്ടിയത്. ബിസിനസ് രംഗത്ത് മാറ്റങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പഠനം നടത്തിയത്.

ശമ്പളം മാത്രമല്ല തൊഴിലാളികളെ ജോലികളില്‍ മടുപ്പുണ്ടാക്കുന്നതെന്നാണ് പഠനത്തില്‍ വ്യക്തമായത്. കിട്ടുന്ന ശമ്പളത്തിനപ്പുറം മറ്റു പലതും തൊഴിലാളികള്‍ ആഗ്രഹിക്കുന്നുണ്ട്. തൊഴിലാളികളെ എങ്ങനെ സന്തുഷ്ടരാക്കാമെന്നും പഠനത്തില്‍ നിര്‍ദേശിക്കുന്നുണ്ട്.

1. യഥാര്‍ഥ ശമ്പളം നല്‍കുക

ചെയ്യുന്ന ജോലിക്കനുസരിച്ച്, അതിന്റെ മൂല്യം കുറച്ചുകാണാതെ, അതിനെ ബഹുമാനിക്കുന്ന നിരക്കിലുള്ള ശമ്പളം കൃത്യമായി നല്‍കുക.

2. പഠിക്കാനുള്ള അവസരമുണ്ടാക്കുക

പണമുണ്ടാക്കാന്‍ മാത്രമല്ല, അവരുടെ നിപുണതയും കഴിവുകളും വികസിപ്പിച്ചെടുക്കാന്‍ കൂടി പഠിപ്പിച്ചുകൊടുക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക. വികസനത്തെ ഉത്തേജിപ്പിക്കാന്‍ തക്ക തൊഴില്‍ പരിസ്ഥിതിയും നേതൃപാഠവവും ഉണ്ടാക്കുക.

3. സമ്മര്‍ദം കുറച്ച്, ആരോഗ്യത്തിന് ഊന്നല്‍ നല്‍കുക

ഉറങ്ങാന്‍ കുറച്ച് സമയം, കൂടുതല്‍ ജോലിഭാരം, മറ്റു മേഖലകളില്‍ ഇടപെടാന്‍ അവസരം കുറയുക തുടങ്ങിയ കാര്യങ്ങളില്‍ തൊഴിലാളികളുടെ മേല്‍ കമ്പനിക്ക് ശ്രദ്ധ വേണം.

4. കമ്പിയുടെ ലക്ഷ്യവും ഉദ്ദേശവും നന്നായി മനസിലാക്കുക

കമ്പനിയുടെ തീരുമാനങ്ങളും നയങ്ങളും തൊഴിലാളികള്‍ക്ക് കൃത്യമായി മനസിലാക്കി കൊടുക്കുക.

5. സാമൂഹ്യ പ്രതിബദ്ധത

കമ്പനി വളരുന്നതിനനുസരിച്ച് സമൂഹത്തോട് പ്രതിബദ്ധതയുണ്ടെന്ന് മനസിലാക്കുക. അതിനനസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.