2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

70 കിലോമീറ്റര്‍ നടന്ന് അവരെത്തി, പ്രിയങ്കയെ കാണാന്‍

സോനാബദ്രയില്‍ കൊല്ലപ്പെട്ട 10 ആദിവാസികളുടെ  ബന്ധുക്കള്‍ ഉപ്ഹ ഗ്രാമത്തില്‍ നിന്ന് ചുനാര്‍ കോട്ടയിലെ ഗസ്റ്റ്ഹൗസിലേക്ക് 70 കിലോമീറ്റര്‍ നടന്ന് എത്തി

 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സോനാബദ്രയില്‍ കൊല്ലപ്പെട്ട 10 ആദിവാസികളുടെ 18 ബന്ധുക്കള്‍ ഉപ്ഹ ഗ്രാമത്തില്‍ നിന്ന് ചുനാര്‍ കോട്ടയിലെ ഗസ്റ്റ്ഹൗസിലേക്ക് 70 കിലോമീറ്റര്‍ നടന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയെ കാണാനെത്തി. വെള്ളിയാഴ്ച സംഭവസ്ഥലത്തെത്തി ബന്ധുക്കളെ കാണാനെത്തിയ പ്രിയങ്കയെ പോലിസ് അതിനനുവദിക്കാതെ കസ്റ്റഡിയിലെടുത്ത് ഗസ്റ്റ്ഹൗസിലേക്ക് മാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രിയങ്ക മടങ്ങിപ്പോകാതെ ഗസ്റ്റ്ഹൗസില്‍ പ്രതിഷേധിച്ചു. പ്രിയങ്കയെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് വെള്ളിയാഴ്ച നാലുമണിയോടെ ഗ്രാമത്തില്‍ നിന്ന കാല്‍നടയായി പുറപ്പെട്ട ബന്ധുക്കള്‍ രാത്രിമുഴുവന്‍ നടന്ന് ഇന്നലെ ഗസ്റ്റ്ഹൗസിലെത്തി പ്രിയങ്കയെ കാണുകയായിരുന്നു.

തങ്ങളെ കാണാന്‍ പ്രിയങ്ക വരുന്നുണ്ടെന്ന് ടെലിവിഷനില്‍ നിന്നറിഞ്ഞ് കാത്തിരിക്കുകയായിരുന്നു തങ്ങളെന്ന് ബന്ധുക്കളിലൊരാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ഗ്രാമത്തില്‍ എത്താന്‍ സമ്മതിക്കാതെ അവരെ അറസ്റ്റ് ചെയ്തു നീക്കിയതായും അറിഞ്ഞു. അതോടെ ഞങ്ങള്‍ പ്രിയങ്കയെ ഗസ്റ്റ്ഹൗസില്‍ വന്ന് കാണാന്‍ തീരുമാനിക്കുകയായിരുന്നു. തന്നെ കാണാനെത്തിയ ഗ്രാമവാസികളെ കണ്ണീരോടെ ചേര്‍ത്ത് പിടിച്ചാണ് പ്രിയങ്ക സ്വീകരിച്ചത്.

 

ഗ്രാമീണര്‍ പ്രിയങ്കയെ കെട്ടിപ്പിടിച്ച് കരഞ്ഞു. എത്തിയര്‍ക്ക് ഉടന്‍ വെള്ളവും ഭക്ഷണവും നല്‍കാന്‍ പ്രിയങ്ക കൂടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് അവര്‍ക്കൊപ്പമിരുന്ന് സംസാരിച്ചു. പ്രിയങ്കയ്‌ക്കൊപ്പം അവര്‍ മാധ്യമങ്ങളെയും കണ്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.