2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ചൈനയില്‍ റിസോര്‍ട്ടിന് തീപിടിച്ച് 19 പേര്‍ മരിച്ചു

ബീജിങ്: വടക്കുകിഴക്കന്‍ ചൈനീസ് നഗരമായ ഹര്‍ബിനില്‍ റിസോര്‍ട്ടിന് തീപിടിച്ച് 19 പേര്‍ മരിച്ചു. ബീലോങ് ഹോട്ട് സ്പ്രിങ് എന്ന നാലു നില ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്.

16 പേര്‍ സംഭവസ്ഥലത്തും മൂന്നു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. തീപിടുത്തമുണ്ടായി മൂന്നു മണിക്കൂറിനകം ഫയല്‍ഫോഴ്‌സ് സേനയെത്തി തീ അണച്ചു.

18 പേര്‍ക്ക് പരുക്കേല്‍ക്കുകയും 70 ലേറെ പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. തീപിടുത്തത്തിനുള്ള കാരണം അന്വേഷിച്ചുവരികയാണ്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.