2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

68 ബോട്ടുകളിലായി 66 മലയാളികളടക്കം 952 മത്സ്യത്തൊഴിലാളികള്‍ മഹാരാഷ്ട്രയില്‍

മലയാളികള്‍ ബേപ്പൂരില്‍ നിന്ന് കാണാതായവര്‍

മുംബൈ: ‘ഓഖി’ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കടലില്‍ കുടുങ്ങിയ കേരളത്തില്‍ നിന്നടക്കമുള്ള 68 ബോട്ടുകള്‍ മഹാരാഷ്ട്രയില്‍ സുരക്ഷിതമായെത്തി. കേരളത്തില്‍ നിന്നുള്ള 66 മത്സ്യത്തൊഴിലാളികളും തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ടുപേരും അടക്കം 952 തൊഴിലാളികള്‍ മഹാരാഷ്ട്രയില്‍ സുരക്ഷിതമായി എത്തിയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ട്വീറ്റ് ചെയ്തു.

കോഴിക്കോട് ബേപ്പൂര്‍ തീരത്തു നിന്ന് കാണാതായവരാണ് മഹാരാഷ്ട്രയില്‍ എത്തിയതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ട്വീറ്റ് ചെയ്തു. ഇവരെ കേരളത്തില്‍ എത്തിക്കാനുള്ള നടപടി എടുക്കുകയാണെന്നും അതുവരെ സുരക്ഷിതമായി മഹാരാഷ്ട്രയില്‍ കഴിയുമെന്നും ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചു.

മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റാന്‍ സിന്ധുദുര്‍ഗ് കലക്ടറോട് ആവശ്യപ്പെട്ടതായും ഫട്‌നാവിസ് അറിയിച്ചു. അധികൃതര്‍ എല്ലാ സഹായവുമായി അവര്‍ക്കൊപ്പമുണ്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.


READ MORE… ഇനി കണ്ടെത്താനുള്ളത് 126 പേരെ, ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം- LIVE UPDATES


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.